Thursday, August 19, 2010

എത്രമാത്രം rational ആണ്

നമ്മുടെ rational thinking ?


യുക്തിക്ക് പരിമിതിയുണ്ട് ,യുക്തിക്കപ്പുറം, നമുക്കറിയാത്ത

പലതുമുണ്ട് , പ്രകൃതിയിലെ സകല പ്രതിഭാസത്തെയും ,യുക്തിയുടെ ത്രാസില്‍

അളന്നു വിധി കല്പിക്കാന്‍ പറ്റില്ല ,അങ്ങിനെ ആയാല്‍ അതൊരു അബദ്ധമായിരിക്കും .

ഓ . വി . വിജയന്‍ "കുറിപ്പുകള്‍" എന്ന പുസ്തകത്തില്‍
ഓര്‍ക്കുന്ന ഒരു കഥയുണ്ട് , കഥ ഇങ്ങിനെ .

" ഒരു കോഴി കൂട്ടിലടക്കപെട്ടു . ദിവസവും ഒരു നേരം കൂട്ടിന്റെ വാതില്‍ തുറക്കുന്നതും ഒരു കൈ

കൂട്ടില്‍കടന്നു നെന്മണി നിക്ഷേപിക്കുന്നതും കോഴി കണ്ടു . കൈയുടെയും ,നെന്മണിയുടേയും

ബന്ധം കോഴിയുടെ ശ്രദ്ധയില്‍പ്പെട്ടു . 99 ദിവസം , 99 പ്രാവിശ്യം , കോഴി ഈ ഭൌതീക പ്രതിഭാസത്തെ പഠിച്ചു . തന്റെ യുക്തി ഉപയോഗിച്ച് കോഴി ഒരു ചരിത്ര സത്യത്തില്‍ എത്തിച്ചേരുന്നു , അഥവാ ഒരു conclusion : കൂട് തുറന്നു കൈ അകത്തു വന്നാല്‍ ,നെന്മണി ഉതിരുന്നുവെന്ന്‍, പക്ഷെ

നൂറാം ദിവസം കൂട് തുറന്നു കൈ അകത്തു വന്നപ്പോള്‍ കോഴി പ്രസാദവതിയായി കഴുത്തു നീട്ടി .

കൈയില്‍ നെന്മണി ഉണ്ടായിരുന്നില്ല . കോഴിയുടെ അന്ധാളിപ്പിനെ വകവെക്കാതെ കൈ അതിന്റെ

കഴുത്തു ഞെരിച്ചു .

തന്റെ ചരിത്രാനുഭവത്തിന്റെ അപ്പുറമുള്ള ഒരു തീന്മേശയിലെ തീന്പണ്ടമായി പ്രത്യക്ഷപ്പെട്ടു

എന്നതല്ല ഈ കഥയിലെ കാതല്‍ , യുക്തിക്ക് പരിമിതികള്‍ ഉണ്ടെന്നതാണ് ഗുണ പാഠം.