Sunday, October 31, 2010

ജാദു കാ ജെപ്പി !!!

അടുത്ത കാലത്ത് എനിക്കുണ്ടായ ഒരു അനുഭവമാണ്‌ ഈ കുറിപ്പിന്നാധാരം .
കഴിഞ്ഞ നാലു വര്‍ഷമായി എന്റെ ഭാര്യയെ ചികിത്സിച്ചിരുന്ന നമ്മുടെ ഫാമിലി
ഡോക്ടറില്‍ നിന്നും എനിക്കുണ്ടായ ഒരു ദുരനുഭവം. കഴിഞ്ഞ കുറച്ചു കാലമായി
എന്റെ ഭാര്യയെ ശ്വാസം മുട്ടലിന്ന്‍ ഈ ഡോക്ടര്‍ ചികിത്സിക്കുന്നു, വലിയ വിത്യസമോന്നുമില്ലാതെ
വരുകയും പോവുകയും ചെയ്യുന്നു, രണ്ടു വര്ഷം മുബ് ഇതേ
പ്രശ്നത്തിന്ന്‍ രണ്ടു ദിവസം ഈ ഡോക്ടര്‍
സേവനമാനുഷ്ട്ടികുന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു ചികില്സിച്ചിരുന്നു , എന്നിട്ടും കാര്യമായ
വിത്യസമോന്നുമുണ്ടയിരുന്നില്ല . ഈ പ്രാവിശ്യം ഡോക്ടര്‍ ഇതേ പോലെ അഡ്മിറ്റ്‌ ചെയ്യാന്‍ ആവിശ്യപെട്ടു
കൂടെ ഒരു ഭീഷണിയുമുണ്ടായിരുന്നു
ഇപ്പോള്‍ അഡ്മിറ്റ്‌ ആയിട്ടില്ലന്ഘില്‍ പിന്നെ ICU വില്‍ അഡ്മിറ്റ്‌
ആവേണ്ടി
വരുമെന്ന്‍. അവസാനം ഞാനും ഭാര്യയും ഈ ഡോക്ടര്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി
മൂന്ന്‍ ദിവസം എല്ലാവിധ ടെസ്റ്റുകളും നടത്തി , കുറെ മരുന്നുകള്‍ക്കും ശേഷം പൂര്‍ണമായി സുഖം പ്രാവിച്ചു.
നാലാം ദിവസം ഡിസ്ചാര്‍ജ് ചോദിച്ചപ്പോള്‍ ഡോക്ടര്‍ എന്നോട് തീരെ അപരിചിതനെ പോലെ വളരെ പരുഷമായി പെരുമാറുകയും ഇനിയും രണ്ടു ദിവസം കൂടി കിടക്കേണ്ടി വരുമെന്നും പറയുകയുണ്ടായി , ഇത്
വയ്യന്ന്‍ പറഞ്ഞു, ഞങ്ങള്ക്ക് ഡിസ്ചാര്‍ജ് വങ്ങേണ്ടി വന്നു . ഈ ഡോക്ടര്‍ക്ക് ഒരു കാര്യവുമില്ലാതെ
ഞങ്ങളെ രണ്ടു ദിവസം കൂടി അവിടെ കിടത്താനായിരുന്നു പ്ലാന്‍ , അത് നടക്കില്ല എന്നായപ്പോള്‍
ഡോക്ടര്‍ ഇത്രയും കാലത്തെ പരിചയവും ,സൌഹൃദവും എല്ലാം മറന്നു പെരുമാറിയത് എന്നെ ശരിക്കും
അത്ഭുതപെടുത്തി .

ചെറിയ ഒരസുഖത്തിന്നൊക്കെ ഉടനെ ഡോക്ടറെ ചെന്നു കാണുന്നത് ഇന്ന പലരുടെയും ഒരു രീതിയാണ്‌
എപ്പോഴും നമ്മുടെ ബോഡിക്ക് സ്വയം HEAL ചെയ്യാന്‍ ഒരു
ചാന്‍സ് കൊടുക്കണം .
പണ്ടൊക്കെ ഒരു വിധ അസുഖത്തിന്നൊക്കെ ഡോക്ടറുടെ സഹായമില്ലാതെ നാടന്‍ ചികിത്സയിലൂടെ
മുക്തി കിട്ടിയിരുന്നു. എന്റെ ചെറുപ്പകാലത്ത് വൈദ്യന്മാരായിരുന്നു താരം. ചികിത്സ ഒട്ടുമുക്കാലും
വീട്ടിലെ പറമ്പിലുള്ള മരത്തിന്റെ ഇലയും ,തോലും, വേരും, ചെടികളുംമായിരുന്നു. ആടലോടകം,
ബ്രഹ്മി,മുത്തങ്ങ ,ചെക്കി ,അയമോദകം , ഇതൊക്കെ അപാരമായ ഔഷധ വീര്യമുള്ള ചെടികളാണ് .
ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഇതൊക്കെ അറിയാമോ ? എന്തോ .
അറിയില്ലന്നാണ് എനിക്ക് തോന്നുന്നത് . അവര്‍ക്ക്
ഏത് രോഗത്തിന്നും അലുമിനിയം ഫോയിലില്‍
പൊതിഞ്ഞ ഗുളികകളാണ് ആവശ്യം. ഇത് ശരിക്കും പറഞ്ഞാല്‍ വിഷമാണ് , WMD ( WEAPONS
OF MASS DESTRUCTION) . നമ്മുടെ BP യുടെയം CHOLESTEROL ന്റെ അനുവദനീയമായ
അളവ് നിശ്ചയിക്കുന്നത് അമേരിക്കയിലെയും , യുറോപ്പിലെയും , PHARMACEUTICAL കമ്പനിയിലെ BOARD ROOM ലാന്നു . ഒരു കാലത്ത് BLOOD PRESSURE ന്റെ അനുവദനീയമായ അളവ് 120/80, അധികം വന്നാല്‍ 130/90. കൊഴുപ്പും , ഉപ്പും ,കുറച്ച് ജനങ്ങള്‍ അത് നിലനിര്‍ത്തിയപ്പോള്‍ HYPERTENSION മരുന്നിന്റെ വിപണി കുത്തനെ ഇടിഞ്ഞു , അതോടെ സായിപ്പിന്റെ BOARD റൂമില്‍ അങ്കലാപ്പായി , ഉടനെ വന്നു പുതിയ RESEARCH REPORT. ഇപ്പോള്‍ പറയുന്നു BP 100/70 ഇല കൂടരുതെന്ന് വീണ്ടും മരുന്ന് വിപണി സജീവമായി , ഗുളികകള്‍ വിറ്റഴിയാന്‍ തുടങ്ങി . CHOLESTEROL ന്റെ
കഥ മറ്റൊന്നല്ല , നമ്മുടെ ഡോക്ടരെപോലുള്ളവരുടെ ഉപദേശം കേട്ട് മാസാമാസം ചെക്ക്‌ അപ്പ്‌ നടത്തി
ഗുളിക വാങ്ങി വിഴുങ്ങുന്ന കുറെ പേരെ എനിക്കറിയാം . എല്ലാം MARKET ECONOMY യുടെ മറിമായം.

ഇന്നത്തെ ലോകം ഭരിക്കുന്നത് ഒരു മാഫിയയാണ് , CORPORATE LOBBY എന്ന മാഫിയ.
നമ്മല്‍ വെറും ഇരകള്‍ , AAM AADMI, SIMPLE COMMON MAN.
WHAT A FATE ?
അതിരിക്കട്ടെ , ഇതൊന്നുമല്ല ഞാന്‍ പറയാന്‍ വന്നത് ,
ഒരു ഡോക്ടറില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത് സ്നേഹപൂര്‍ണമായ പരിചരണമാണ് ,ഡോക്ടറുടെ
സ്നേഹത്തോടെയുള്ള പെരുമാറ്റം രോഗിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും , വര്‍ധിക്കുന്ന
ആത്മവിശ്വാസം മരുന്ന ചെയ്യുന്നതിനേക്കാള്‍ ഫലം ചെയ്യും .
അതാണ്‌ FATHER OF THE WESTERN MEDICINE എന്നറിയപ്പെടുന്ന HIPPOCRATE
പറഞ്ഞത് .
" IT IS MORE IMPORTANT TO KNOW WHAT PERSON THE DESEASE HAS THAN WHAT DESEASE THE PERSON HAS"
രോഗിയെ അറിഞ്ഞു ചികിത്സിക്കുക , രോഗിക്ക് ഡോക്ടര്‍ ഹൃദയം കൊടുക്കുക .
അതെ . MUNNA BHAI. MBBS ഇല്‍ SANJAY DUTT പറയുന്നത് പോലെ
"USKO JADU KA JEPPY DEDO "

രോഗിയെ വെറും രോഗം ബാധിച്ച ഒരു ശരീരം മാത്രമായി കാണാതിരിക്കുക , രോഗിയെ
സ്നേഹിച്ച് ചികിത്സിക്കുക .

USKO "JADU KA JEPPY " DEDO . ഡോക്ടര്‍
അതൊരു പക്ഷെ നിങ്ങളുടെ AMPICILLIN , AMOXYLLIN നേക്കാള്‍
ഫലം ചെയ്തേക്കും .