ദൈവത്തിന്റെ സ്വന്തം നാട്ടില്‍
പിശാചിന്റെ വിളയാട്ടം.
രണ്ടാഴ്ച മുന്പ് കേരളത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു
അധ്യാപകന്റെ കൈവെട്ടിയത്,ഇത്രയും നികിഷ്ടവും ,നിഷ്ടുരവുമായ
ഒരു സംഭവം , അതും കേരളത്തില്‍ ,
ദൈവത്തിന്റെ സ്വന്തം നാടെന്നും ,വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ,
ആരോഗ്യ പരിപാലനത്തിലും , പടിഞ്ഞാറന്‍ രാജ്യങ്ങളോളം എത്തി
നില്‍ക്കുന്ന ഒരു സംസ്ഥാനത്തില്‍ .
SHAME MALAYALEES, SHAME.
ഏത് ആദര്‍ശത്തിന്റെ പേരിലായാലും
വിശ്വാസത്തിന്റെ പേരിലായാലും ശരി
ഇത് തികച്ചും ഒരു കാടത്തം തന്നെ .
വര്‍ഷങ്ങള്‍ക്ക് മുന്പ് സമാനമായ വേറൊരു സംഭവം
അതും ഒരധ്യാപകനെ പിഞ്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച്
കൊലചെയ്യപെട്ടു.
മലയാളിക്ക് എന്ത് പറ്റി ?
ഏതിനോടും യോജിക്കാനും ,വിയോജിക്കാനുമുള്ള
സ്വാതന്ത്രം നമുക്കില്ലേ ?
എല്ലാവരും ഒരേപോലെ ചിന്തിക്കണമെന്നും,
ഒരേപോലെ വസ്ത്രധാരണം ചെയ്യണമെന്നും,
ആരെങ്കിലും ആഗ്രഹിച്ചാല്‍ അതിനോട് നമുക്ക്
യോജിക്കാന്‍ പറ്റുമോ ?
നമ്മുടെ ബ്യുട്ടി ഈ
"UNITY IN DIVERSITY "
യിലാണ് .
110 കോടി ജനങ്ങള്‍ , നൂറില്‍ പരം ഭാഷകള്‍ ,
അനവധി ജാതികളും ,വര്‍ഗങ്ങളും ,ഗോത്രഘലുംമുള്ള
ഈ രാജ്യം , എന്നിട്ടും ലളിതമായ ഒരു ഭരണക്രമത്തില്‍
ഇന്ത്യ എന്ന മഹാത്മ്യം നിലനില്‍ക്കുന്നു.
സാരെ ജെഹാന്‍ സെ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാര .
yes azadka i totally agree with u...these they dont know what love is...they cannot forgive anybody...their hatred is pure...but love is corrupted and impure...and this guy should feel shame to say that he's a teacher...spreading hatred and violence...!!!
ReplyDelete