POST GULF SYNDROME !!!
ഇങ്ങിനെ ഒന്നുണ്ടോ ?
ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ,
ഗള്‍ഫില്‍ നിന്ന്‍ ജോലി നഷ്ടപെട്ടിട്ടോ ,
വേണ്ടാന്ന് വെച്ചിട്ടോ , ഒരാള്‍ തിരിച്ചു വന്നാല്‍
പിന്നെ നാട്ടിലെ സ്വന്തക്കാര്‍ക്കും, ബന്ധുക്കള്‍ക്കും
അറിയേണ്ടത് നമ്മളുടെ അടുത്ത പരിപാടി എന്താണെന്നാണ് .
ചിലപ്പോള്‍ സ്വന്തക്കാരില്‍ ചിലരൊക്കെ അറിഞ്ഞുകൊണ്ട്
തന്നെ ചോദിക്കും , എപ്പോഴാ പോകുന്നെന്ന് ?
തിരിച്ചു വരുന്നവരില്‍ ഒരു വലിയ വിഭാഗം , വലിയ സമ്പാദ്യമോ ,
ബാങ്ക് ബാലന്‍സോ , ഒന്നുമില്ലാതെ കഷ്ടിച് ഒന്ന്,
രണ്ട് , മാസം കഴിയാനുള്ള വക അത്ര തന്നെ .
ഇനി ,
തിരിച്ചു വന്ന ആള്‍ക്ക് പെട്ടന്നൊന്നും ,
നാട്ടില്‍ ഒരു ജോലിയില്‍ കയറാന്‍ പറ്റുകയില്ല
അവിടെ വാങ്ങിയ ശമ്പളവും ,ഇവിടെ കിട്ടാന്‍ പോകുന്ന
ശമ്പളവും താരതമ്യപെടുത്തി നോക്കും ,
വേണോ ,വേണ്ടയോ ?
ഈ ശമ്പളം കൊണ്ട് എങ്ങിനെ മുന്നോട്ട് പോകും ?
ഇത് കൊണ്ട് രക്ഷപെടാന്‍ പറ്റുമോ ?
ഇങ്ങിനെ പോകുന്നു അവന്റെ ചിന്തകള്‍ .
അത്രയും കാലം അവിടെ വെയില്‍ കൊണ്ട്
ഉള്ളതെല്ലാം സ്വന്തക്കാര്‍ക്കും , ബന്ധുക്കള്‍ക്കും
ചിലവഴിച്ച് ഒന്നുമില്ലാതെ തിരിച്ചു വന്ന ഗള്‍ഫുകാരന്‍
ആര്‍ക്കും വേണ്ടത്തവനാണ് .
post gulf syndrome കൊള്ളാം..
ReplyDeleteവേണ്ടാത്ത ഈഗോ ഒക്കെ മാറ്റി വെച്ചാല്‍ എവിടെ പോയാലും രക്ഷപ്പെടും..