Thursday, July 15, 2010

DIL MAANGE MORE !!!

1985.

മസ്ക്കത്തില്‍ ഒരു പലസ്തീനിയുടെ ഉടമയിലുള്ള
ഒരു BUILDING MATERIALS വില്‍ക്കുന്ന
ഒരു കമ്പനിയില്‍ SALES REPRESENTATIVE ആയി
ജോലി ചെയ്യുന്ന കാലത്തെ ഒരനുഭവം.

കമ്പനിയില്‍ , MARKETING MANAGER ഉം ,
SALES MANAGER ഉം ഒക്കെ ഉണ്ടെങ്കിലും
കമ്പനിയുടെ എല്ലാ കാര്യത്തിലും ആദ്യത്തേതും ,അവസാനത്തേതുമായ
എല്ലാ തീരുമാനഞളുംഎടുത്തിരുന്നത് കമ്പനിയുടെ എല്ലാമെല്ലാമായ
ബോസ്സ് , അഥവാ ഞങ്ങളുടെ പലസ്തിനി MD.
MR. SUHAIL SHARABATHI ആയിരുന്നു .

എല്ലാ SALES STAFF ന്നും കൃത്യമായ monthly
sales target ഉണ്ട് , ടാര്‍ഗറ്റ് achieve ചെയ്യാന്‍
പറ്റിയില്ലെങ്കില്‍ , നമ്മുടെ MD ആഴ്ച തോറുമുള്ള സെയില്‍സ് മീറ്റിങ്ങില്‍
ഞങ്ങളെ ശരിക്കും ഉരുട്ടും , ഭിഷണിപ്പെടുത്തും , ഒരു വിധത്തിലുള്ള
mental karatte.

കമ്പനിയുടെ ഘടനയും , കൊന്‍സ്ടിടുഷനും , PROFESSIONAL
ആയിരുന്നെങ്കിലും , എല്ലാ മാസവും SALES STAFF ന്ന്‍
ശമ്പളം കൊടുക്കുക SUHAIL SHARABATHI , നേരിട്ടായിരുന്നു
ഓരോ SALES REPRESENTATIVE നെയും പുള്ളിക്കാരന്റെ
കേബിനില്‍ വിളിച്ച് ,പാന്റിന്റെ പോക്കെറ്റില്‍ നിന്ന്‍ കാശെടുത്ത്
എണ്ണി തരും , ഒരു കൂലി വേലക്കാരനെ പോലെ ഞങ്ങള്‍ക്ക് ശമ്പളം
കിട്ടിപോന്നു . കൂടാതെ ശമ്പളം തരുമ്പോള്‍ പുള്ളിക്കരെന്റെ വക
സ്ഥിരം ചില ഡയലോഗും ഉണ്ടാവും .
അറബിക് ആക്സെന്റില്‍ എന്നും കേള്‍ക്കുന്ന ഒന്ന്‍

azad, i am noth happy with your monthly
figures. i wanth more, more.

എത്ര ബിസിനെസ്സ് കിട്ടിയാലും ഇയ്യാളുടെ ഡയലോഗില്‍
ഒരു മാറ്റവും ഉണ്ടാകില്ല , ഇത് പറഞ്ഞു എന്നും ഞങ്ങളെ വിരട്ടുക
ഇയാളുടെ ഒരു ഹോബി പോലെയാണ് എനിക്ക് തോന്നിയത് .

ശമ്പളം കിട്ടുന്ന ദിവസം എല്ലാവര്ക്കും ഒരു മ്ലനതയാണ് ,
ഒന്നുമല്ല പലസ്തീനിയുടെ ദയലോഗ് കേള്‍ക്കണമല്ലോ ?
I WAANTH MORE !!!

ആദ്യമൊക്കെ എനിക്കും ഒരു വല്ലായ്മ ഉണ്ടായിരുന്നു , പിന്നെ
ഇതോടൊക്കെ പൊരുത്തപെടാന്‍ ഞാനും പഠിച്ചു.

അങ്ങിനെ ഇരിക്കെ , അന്ന്‍ , ഇന്നത്തെ പോലെ ഒരു
സാമ്പത്തിക മാന്ദ്യം ഗള്‍ഫിലാകെ അനുഭവപ്പെടാന്‍
തുടങ്ങി , അന്ന് ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞു
മസ്ക്കത്തിനെ പോലെ ഓയില്‍ വരുമാനത്തെ മാത്രം ആശ്രയിച്ചു
കഴിയുന്ന ഒരു രാജ്യത്തെ ഇത് ശരിക്കും ബാധിച്ചു , ഗവര്‍ന്മെന്റ്
ആവുന്നിടത്തൊക്കെ ചെലവു ചുരുക്കി , പല പ്രൊജക്റ്റ്‌കളും ,
ക്യാന്‍സല്‍ ആവുകയോ ,ഷെല്‍ഫ് ചെയ്യുകയും ഉണ്ടായി.
ഞങ്ങളുടെ കമ്പനി മുഖ്യമായും ഗവര്‍ന്മെന്റ് പ്രോജക്ടുകളെആയിരുന്നു
ആശ്രയിച്ചിരുന്നത് , ഇത് ഞങ്ങളുടെ ബിസിനെസ്സിനെ
പ്രതികൂലമായി ബാധിച്ചു .

മാസങ്ങള്‍ കഴിയുന്തോറും ബിസിനെസ്സ് കുറയാന്‍ തുടങ്ങി ,
ടാര്‍ഗെറ്റുകള്‍ക്ക് , അര്‍ത്ഥമില്ലതായി , mr. sharabathi
ഉറഞ്ഞു തുള്ളാന്‍ തുടങ്ങി , ഞാന്‍ പ്രതീഷിച്ചിരുന്ന ,പല
ബിസിനെസ്സും കിട്ടുകയില്ലെന്നായി , എന്റെ sales graph
കുത്തനെ താഴോട്ട് , എന്തായാലും ഇനി ഇവിടെ അധികകാലം
നില്ക്കാന്‍ പറ്റുകയില്ലന്ന്‍ , ഉറപ്പായിരുന്നു .

വീണ്ടും ഒരു ശമ്പള ദിവസം , ശമ്പളത്തിന്നായി , mr.sharabathi
എന്നെ വിളിപ്പിച്ചു രണ്ടും കല്പിച് , ഞാന്‍ MR. SHARABATHI
യുടെ കാബിനിലേക്ക്‌ ,
മാസം എന്റെ sales വളരെ മോശമായിരുന്നു
പലസ്തിനി എന്നെ രൂക്ഷമായി ഒന്ന് നോക്കി ,

അപ്പോള്‍ എനിക്ക് ഓര്മ വന്നത് ഒരു പഴയ
ഹിന്ദി സിനിമയിലെ രംഗമായിരുന്നു , അമ്രിഷ് പുരി അഭിനയിച്ചു
അനശ്വരമാക്കിയ " മോഗാമ്പോ "

എന്ന വില്ലന്‍ കഥാപാത്രത്തെ , കൂടെ ഒരു ഡയലോഗും
ഓര്‍മവന്നു

" മോഗാമ്പോ കുഷ് ഹൈ "
അല്ലന്ന്‍എനിക്കറിയാമായിരുന്നു , എന്നിട്ടും ഒരു സമാധാനത്തിന്ന്‍
ഞാന്‍ അങ്ങിനെ സങ്കല്‍പ്പിച്ചു .

ഞാന്‍ കേബിനില്‍ .

SHARABATHI :
&^%$#*&^%$#@#$%

ME : *^%&$#@ #@$%*@

അവസാനം എന്റെ ശമ്പളം തന്നു ,
കൂടെ , അയാള്‍ അലറുകയായിരുന്നു ,

I AM NOTH HAPPY, I WAANTH MORE.

അന്ന്‍ കമ്പനിയിലെ എന്റെ അവസാന ദിവസമായിരുന്നു ,

വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ നിന്ന്‍ , ഷാരൂഖ്‌ ഖാന്‍
അഭിനയിച്ച പെപ്സിയുടെ , " dil maange more "
പരസ്യം കാണുബോള്‍ എനിക്ക് ഓര്മ വരുക എന്റെ
പലസ്തീനി ബോസ്സിനെയാ , ഒരു ചെറിയ തിരുത്തലോടെ ,

ദില്‍ മാന്കെ മോര്‍ !!!

















1 comment:

  1. നിങ്ങള്‍ തിരിച്ചു പോയത് കണ്ടപ്പോള്‍ അയാള്‍ ഉള്ളില്‍ പറഞ്ഞിരിക്കാം..
    ''അഭി നാ ജാഓ ചോട്കര്‍ യെ ദില്‍ അഭി ഭരാ നഹീ..''

    ReplyDelete