Saturday, July 17, 2010

" അന്ത മാഫി മൂഖ് , അന ഫി വാജിദ് മൂഖ് "
വര്‍ഷങ്ങള്‍ക്ക് മുന്പ് , ഞാനും ,എന്റെ സുഹൃത്തുക്കളായ
ശ്രീനിവാസനും , ലത്തീഫും , മസ്ക്കത്തില്‍ ഒന്നിച്ച് താമസിക്കുന്ന
കാലത്തെ ഒരു സംഭവം ഓര്‍ക്കുകയാണിവിടെ .

എന്തൊക്കെ പരാധീനതകളും ,കഷ്ടപാടുകളും ഉണ്ടായിരുന്നെങ്കിലും ഇന്ന്‍
തിരിഞ്ഞു നോക്കുമ്പോള്‍ , അന്നത്തെ ആ ജിവിതത്തിന്ന്‍ , ഒരു പ്രത്യേക
സൌന്ദര്യം ഉണ്ടായിരുന്നു. അന്നത്തെ ആ കുട്ടായ്മയും , പരസ്പരവിശ്വാസവും ,
സ്നേഹവും , ഒന്ന്‍ വേറെ തന്നെയായിരുന്നു ,ഇന്ന്‍ അതിന്ന്‍ ബദലില്ല .

അന്ന്‍ ഒരാള്‍ നാട്ടില്‍ പോവുകയാണെങ്കില്‍ , മറ്റ് രണ്ടു പേരുടെയും
ശമ്പളം നാട്ടില്‍ പോകുന്ന ആള്‍ക്ക് കൊടുക്കുമായിരുന്നു , അങ്ങിനെ എന്തൊക്കെ
അട്ജസ്ത്മെന്റ്സ് , ഇന്നത്തെ സാമ്പത്തിക വിദഗ്ദര്‍ക്ക് അറിയാന്‍ പാടില്ലാത്ത
GULFNOMICS.

മസ്ക്കത്തില്‍ നമ്മുടെയെല്ലാം ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയും , ഒരു
സഹോദരനെപ്പോലെ , നമ്മുടെ എല്ലാകാര്യത്തിലും നമ്മോടൊപ്പം എന്നും
ഉണ്ടായിരുന്ന സുഹൃത്തായിരുന്നു ഗഫൂര്‍ക്ക.
നര്‍മം കലര്‍ന്ന സംഭാഷണവും , എല്ലാവരെയും ഉള്‍കൊള്ളുന്ന ഹൃദയ വിശാലതയും
എല്ലാവരോടും ,സ്നേഹവും ,സഹാനുഭൂതിയും ഉള്ള ഒരപൂര്‍വ വ്യക്തി.

ഗഫൂര്‍ക്ക നമ്മുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ,
ഞങ്ങളൊക്കെ ജോലി കഴിഞ്ഞു ജോലി സ്ഥലത്തെ
ഓരോ പ്രശ്നങ്ങളൊക്കെ പറഞ്ഞിരിക്കുമ്പോള ആയിരിക്കും
ഗഫൂര്‍ക്ക യുടെ വരവ് , പിന്നെ നമ്മുടെ അന്നത്തെ
പ്രശ്നങ്ങളൊക്കെ , പമ്പ കടക്കും.
പിന്നെ കളിയും ചിരിയുമായി ആ ദിവസം അങ്ങിനെ കഴിയും .
അന്നത്തെ മസ്ക്കത്ത് ഇന്നത്തെ പോലെ പുരോഗമിചിട്ടോന്നുമില്ല.
ചില ദിവസങ്ങളില്‍ കറന്റ് പോയാല്‍ ഒന്നും രണ്ടും ദിവസം കഴിയു
വരാന്‍ ,വളരെ പരുക്കന്‍ കാലാവസ്ഥ , അതിലും പരുക്കന്മാരായ
അറബികള്‍ , ഒന്നും ഒരു സുഖമുള്ള ചുറ്റുപാടായിരുന്നില്ല
അന്ന്‍ ഞങ്ങള്‍ക്കൊക്കെ , ചെറിയ ,ചെറിയ , ജോലികളായിരുന്നു ,
ഒന്നുകില്‍ ഒരു സൂപ്പര്‍ മാര്‍ക്കെറ്റില്‍ , അല്ലങ്കില്‍ ഒരു റെഡിമെട് കട ,
ഇത്യാദി ജോലികളായിരുന്നു, ലത്തീഫിന്നും ,ശ്രീനിവസന്നും , റുവി
(മസ്ക്കത്തിലെപ്രധാന പട്ടണം) യില്‍ അടുത്തടുത്ത കടകളിലായിരുന്നു
ജോലി .ഈ കടയുടമകള്‍ അധികവും വലിയ വിദ്യാഭ്യാസമോ ,
സംസ്കാരമോ ,ഒന്നുമില്ലാത്ത ഒരുമാതിരി അറബികള്‍ .
ഇവരുടെ കൂടെ ജോലി ചെയ്യുക വലിയ പ്രയാസമുള്ള കാര്യമാണ് ,
നമ്മളില്‍ പലരും ,എന്തായാലും വന്നു, പെട്ടു , ഇനി ഒന്ന് നോക്കാം ആ
അവസ്ഥയില്‍ തുടര്‍ന്ന് പോയവര്‍ .ലത്തീഫും ,ശ്രീനിയും ,
എന്നും ജോലി കഴിഞ്ഞു വന്നാല്‍ അവരുടെ അറബിയുടെ
ഉപദ്രവങ്ങള്‍ പറയാനെ നേരമുള്ളു .
അറബികള്‍ പറയാത്ത തെറികള്‍ ഇല്ല ,
സ്ഥിരം പറയുന്ന ചില തെറികള്‍ , ഗവ്വാദ്, ഹയവാന്‍ ,
ഹരാമി , ഇതിന്നും പുറമേ ലത്തീഫിന്റെ അറബി
എന്നും പറയുന്ന
ഒരു സ്ഥിരം ഡയലോഗുണ്ട് " അന്ത മാഫി മൂഖ് ,
അന ഫി വാജിദ് മൂഖ് "
(നിനക്ക് ബുദ്ധിയില്ല , എനിക്ക് ഭയങ്കര ബുദ്ധിയാ )

അങ്ങിനെ മസ്ക്കത്ത് ജീവിതം ഒരുവിധം തട്ടിയും ,മുട്ടിയും
പൊയ്ക്കൊണ്ടിരുന്നു.
എന്തൊക്കെ പ്രയാസങ്ങള്‍ ഉണ്ടായാലും എന്നും ജോലി കഴിഞ്ഞു
ചിരിച്ച് കൊണ്ട് കയറിവരുന്ന ലത്തീഫ് അന്ന്‍ പതിവിന്ന്‍ വിപരീതമായി
വളരെ മ്ലാനമായി കാണപെട്ടു , എത്ര നിര്‍ബന്ധിച്ചിട്ടും ലത്തീഫ് ഒന്നും
പറയുന്നില്ല .
അവസാനം എന്നോട് പറഞ്ഞു : വയ്യ ,ആസാദ്‌ , എത്ര കാലം ഇങ്ങിനെ
ഇതൊക്കെ സഹിച്ച് ഇവിടെ ജീവിക്കും , ഞാന്‍ തിരിച്ചു പോകാന്‍ തിരുമാനിച്ചു.
അതെ, അറബിയുടെ ഉപദ്രവം തന്നെ ,

അപ്പോഴേക്കും ഗഫൂര്‍ക്ക വന്നു .
ലത്തീഫ് ഗഫൂര്‍ക്ക യുമായി വിശദമായി സംസാരിച്ചു
ലത്തീഫ് പോകാന്‍ തന്നെ തിരുമാനിച്ചു .
ഗഫൂര്‍ക്ക പറഞ്ഞു അങ്ങിനെ അങ്ങ് പോകണ്ട ,
നിനക്ക് ന്യായമായി കിട്ടാനുള്ളത് വാങ്ങിയിട്ട് പോകാം
അതെ , അപ്പോഴേക്കും ലത്തീഫിന്റെ പെട്ടിയില്‍ നിന്ന്‍
അഗ്രിമെന്റ് കോപ്പി പരതി എടുത്തു , അഗ്രിമെന്റ് പ്രകാരം ലതീഫിന്ന്‍
മാസം 90/- റിയാല്‍ ശമ്പളവും , വര്‍ഷത്തില്‍ ഒരു പ്രാവിശ്യം
നാട്ടിലേക്കുള്ള AIRFARE ഉം കൊടുക്കാന്‍ അറബി ബാധ്യസ്ഥനായിരുന്നു.
എന്നാല്‍ ലതീഫിന്ന്‍ കഴിഞ്ഞ 30 മാസമായി കൊടുത്തത് മാസം വെറും 60/- റിയാലായിരുന്നു.
ഇതൊക്കെ വെച്ച് ഗഫൂര്‍ക്ക ഉടനെ ലേബര്‍ കോര്‍ട്ടിലേക്ക് ഒരു പരാതി
ശരിയാക്കി ലത്തീഫിനെ അടുത്ത ദിവസം തന്നെ , ലേബര്‍ കോര്‍ട്ടിലേക്ക് അയച്ചു .
ലേബര്‍ കോര്‍ട്ടില്‍ ലത്തീഫിന്റെ പരാതി സ്വീകരിക്കുകയും ,അതിന്മേല്‍
ലതീഫിന്ന്‍ കഴിഞ്ഞ 30 മാസത്തെ ശമ്പളത്തിലെ വിത്യാസം കൊടുക്കാനും ,
നാട്ടിലേക്കുള്ള ടിക്കെറ്റ് കൊടുക്കാനും തീര്‍പ്പായി .

എല്ലാം കഴിഞ്ഞു അറബിയും ലത്തീഫും ലേബര്‍ കോര്‍ട്ടിന്റെ പുറത്ത്
വന്നപ്പോള്‍ , അറബി ലത്തീഫിനെ നോക്കി പറഞ്ഞുവത്രേ .

" അന മാഫി മൂഖ് , അന്ത ഫി വാജിദ് മൂഖ് "


അങ്ങിനെ ലത്തീഫിനെ യാത്ര അയച്ചു , സീബ് എയര്‍ പോര്‍ട്ടില്‍
നിന്ന്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു , ലത്തീഫ്
രക്ഷപെട്ടു , ഇനി ഞാന്‍ എത്ര കാലം ഈ "വാജിദ് മൂഖന്മാരെ " കഴിയേണ്ടി വരും .

വേണ്ടി വന്നില്ല .










1 comment:

  1. പരുക്കന്‍ സ്വഭാവക്കാര്‍ അറബികളില്‍ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളിലുമുണ്ട്‌.
    നമ്മുടെ നാട്ടില്‍ ബിരുദാനന്തര ബിരുദ ധാരികള്‍ പോലും തേരാ പാരാ നടക്കുമ്പോള്‍ ഗള്‍ഫില്‍ പ്രീ ഡിഗ്രിക്കാര്‍ വരെ ജനറല്‍ മാനേജര്‍ പോസ്റ്റില്‍ എത്തുന്നത് അറബികളുടെ ഔദാര്യം ഒന്ന് കൊണ്ട് മാത്രമാണ്.കേരളത്തിന്റെ ഇന്നത്തെ ഈ സമൃദ്ധിയും ഗല്‍ഫിന്റെ തന്നെ സംഭാവനയല്ലേ?

    ReplyDelete